പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി; പ്രതാപൻ്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു • ഇ വാർത്ത | evartha
Breaking News

പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി; പ്രതാപൻ്റെ ഫേസ്ബുക്ക് പേജ് പ്രകാശനം ചെയ്തു

തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ പിന്തുണ തേടി കൊച്ചിയില്‍ മമ്മൂട്ടിയുടെ വസതിയിലെത്തി. ഡിജിറ്റല്‍ ക്യാപെയിന്റെ ഭാഗമായി പ്രതാപന്റെ ഫേസ്ബുക്ക് പേജ് മമ്മൂട്ടി പ്രകാശനം ചെയ്തു.

പ്രതാപന്‍ ജയിച്ച് കാണണമെന്നാണ് ആഗ്രഹമെന്ന് മമ്മൂട്ടി പറഞ്ഞു. ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് മമ്മൂട്ടിയുടെ പിന്തുണതേടി എത്തിയതെന്ന് പ്രതാപന്‍ പറഞ്ഞു.മുന്‍പ് മമ്മൂട്ടിയുടെ ഫാന്‍സ് അസോസിയേഷനില്‍ ഉണ്ടായിരുന്ന പ്രതാപന് താരവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. അരമണിക്കൂറോളം മമ്മൂട്ടിയുടെ വീട്ടില്‍ ചെലവഴിച്ച ശേഷമാണ് പ്രതാപന്‍ മടങ്ങിയത്.