ബിജെപിക്ക് ആശ്വാസം; ഗോ​വ​യി​ൽ പ്ര​മോ​ദ് സാ​വ​ന്ത് സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി

single-img
20 March 2019

ഗോ​വ​യി​ൽ പ്ര​മോ​ദ് സാ​വ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബി​ജെ​പി സ​ർ​ക്കാ​ർ വി​ശ്വാ​സ​വോ​ട്ട് നേ​ടി. 36 അം​ഗ നി​യ​മ​സ​ഭ​യി​ൽ 20 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഭൂ​രി​പ​ക്ഷം തെ​ളി​യി​ച്ച​ത്.

40 അം​ഗ സ​ഭ​യി​ൽ ഇ​പ്പോ​ൾ 36 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു 19 പേ​രു​ടെ പി​ന്തു​ണ മാ​ത്രം മ​തി​യാ​യി​രു​ന്നു.

21 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​യി​രു​ന്നു ബി​ജെ​പി സ​ർ​ക്കാ​രി​നു​ണ്ടാ​യി​രു​ന്ന​ത്. പ്രോടേം സ്പീക്കർ വോട്ട് രേഖപ്പെടുത്തിയില്ല. ബി​ജെ​പി-12, ജി​എ​ഫ്പി-3, എം​ജി​പി-3, സ്വ​ത​ന്ത്ര​ർ-3 എ​ന്നി​ങ്ങ​നെ​യാ​ണു സ​ർ​ക്കാ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ.

പ്ര​തി​പ​ക്ഷ​ത്ത് കോ​ൺ​ഗ്ര​സി​ന് 14 എം​എ​ൽ​എ​മാ​രും എ​ൻ​സി​പി​ക്ക് ഒ​രു അം​ഗ​വു​മു​ണ്ട്. എ​ൻ​സി​പി അം​ഗം ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സി​നൊ​പ്പം നി​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണു പ്ര​മോ​ദ് സാ​വ​ന്തും ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രു​ൾ​പ്പെ​ടെ 11 മ​ന്ത്രി​മാ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.