ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

single-img
19 March 2019

ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. റോഡ് യാത്രയില്‍ കുഞ്ഞുങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. മുതിര്‍ന്നവരെ പോലെ തന്നെ പിഞ്ചുകുട്ടികള്‍ക്കും കാറില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണത്തിനാണ് ഭരണകൂടം ഒരുങ്ങുന്നത്.

ഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു. കാര്‍ യാത്രക്കിടെ കുഞ്ഞുങ്ങളുടെ കാര്യത്തിലുണ്ടാകുന്ന അശ്രദ്ധ വിളിച്ചുവരുത്തുന്ന അപകടങ്ങളെ കുറിച്ച് രക്ഷിതാക്കളെ ഉണര്‍ത്തുകയും കുഞ്ഞുങ്ങളുടെ യാത്ര സുരക്ഷിതമാക്കാന്‍ ഒപ്പമുള്ളവരെ ജാഗരൂകരാക്കുകയും ചെയ്യുകയാണ് ബോധവല്‍ക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.