റൗഡിബേബിയ്ക്ക് നവ്യ നായരുടെ കിടിലന്‍ ചുവടുവെപ്പ്: വീഡിയോ വൈറല്‍

single-img
19 March 2019

2019ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച ഡാന്‍സ് നമ്പറാണ് മാരി–2വിലെ റൗഡിബേബി എന്ന ഗാനം. ധനുഷിന്റെയും സായ്പല്ലവിയുടെയും നൃത്തച്ചുവടുകള്‍ തന്നെയായിയുന്നു ഗാനത്തെ ശ്രദ്ധേയമാക്കിയത്. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനമായി ഇത് മാറി.

റൗഡിബേബിയുമായി സിനിമാ മേഖലയിലെ മറ്റുതാരങ്ങളും എത്തിയിരുന്നു. ഏറ്റവും ഒടുവില്‍ റൗഡിബേബിയുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായര്‍. സമൂഹമാധ്യമങ്ങളില്‍ ഡാന്‍സ് തരംഗമാകുകയാണ്. ആറുലക്ഷത്തോളം ആളുകള്‍ വീഡിയോ യൂട്യൂബില്‍ കണ്ടു.