ഭദ്രന്‍ സംവിധാനം ചെയ്യുന്ന ‘ജൂതന്‍’ സിനിമയില്‍ സംവിധാന സഹായിയാകാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇതാണ്

single-img
19 March 2019

ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ തിരിച്ചു വരവിനൊരുങ്ങുന്ന ജൂതന്‍ സിനിമയില്‍ സംവിധായകന്റെ കൂടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം. 

സംസ്ഥാന പുരസ്ക്കാരം നേടിയ സൗബിൻ ഷാഹിർ നായകനാകുന്ന ചിത്രത്തിലാണ് സിനിമ സ്വപ്നം കാണുന്നവര്‍ക്ക് അവസരം നല്‍കുന്നത്. ജൂതന്‍ സിനിമയുടെ അടുത്തിടെ പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിനെ അധികരിച്ച് 30 സെക്കന്റ് പ്രമോ വീഡിയോ തയ്യാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്നും മികച്ച രണ്ട് വീഡിയോ തയ്യാറാക്കുന്നവര്‍ക്കാണ് ഭദ്രന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുക. ഏപ്രില്‍ 30നകമാണ് വീഡിയോ ഫേസ്ബുക്കില്‍ #joothanmotionposter എന്ന ഹാഷ് ടാഗില്‍ പങ്കുവെക്കേണ്ടത്. അന്തിമ തീരുമാനം ജൂതന്റെ ഔദ്യോഗിക ഫേസബുക്ക് പേജ് വഴി അറിയിക്കും.


റിമയാണ് ജൂതനിലെ നായിക. ജോജു ജോർജ് സിനിമയില്‍ മികച്ച ഒരു കഥാപാത്രത്തിലെത്തുന്നു എന്ന പ്രത്യേകതയുണ്ട്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നാണ് ജൂതന്‍ നിർമ്മിക്കുന്നത്. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്നു. 2005ൽ പ്രദര്‍ശനത്തിന് എത്തിയ മോഹൻലാൽ ചിത്രം ഉടയോനാണ് ഭദ്രന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. 

First look motion poster #Joothan

First look motion poster #Joothan

Posted by Joothan on Friday, March 15, 2019