അബുദാബിയില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും അനിശ്ചിതകാലത്തേക്ക് ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തിവച്ചു

single-img
19 March 2019

അബുദാബി വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ജെറ്റ് എയര്‍വെയ്‌സ് നിര്‍ത്തിവച്ചു. സാങ്കേതിക കാരണങ്ങളാലാണ് സര്‍വീസ് നിര്‍ത്തുന്നതെന്നും യാത്രക്കാര്‍ ഓഫീസുമായി ബന്ധപ്പെടണമെന്നുമാണ് ഇത്തിഹാദ് എയര്‍വേസ് അറിയിച്ചത്. എന്നാല്‍ ജെറ്റ് എയര്‍വേസിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായിട്ടില്ല.

ജെറ്റ് എയര്‍വേസിന്റെ രണ്ടു രാജ്യാന്തര ഹബ്ബുകളിലൊന്നാണ് അബുദാബി. അബുദാബി ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേസിന് ഓഹരി പങ്കാളിത്തമുള്ള ജെറ്റ് എയര്‍വെയ്‌സ് സര്‍വീസുകള്‍ നിര്‍ത്തുന്നത് നിരവധി യാത്രക്കാരെ പ്രതികൂലമായി ബാധിച്ചു. ഇത്തിഹാദുമായി കോഡ്‌ഷെയറിങ് അടിസ്ഥാനത്തിലാണു ജെറ്റ് എയര്‍വേസ് പ്രവര്‍ത്തിച്ചിരുന്നത്.