മോദിക്കെതിരെ കൗമാരക്കാരന്‍ പറഞ്ഞ വാക്കുകള്‍ വൈറല്‍; ‘നിങ്ങള്‍ ‘ഗില്ലി ദണ്ട’ കളിച്ചു നടന്ന കാലത്ത് ഇവിടെ ഭക്രാനംഗലും ഹോമി ഭാഭ സെന്ററും ഉണ്ട്; രാജ്യത്തിന് വേണ്ടത് കാവല്‍ക്കാരനെയല്ല നല്ലൊരു പ്രധാനമന്ത്രിയെയാണ്’: വീഡിയോ

single-img
19 March 2019

ആജ്തക് ചാനലിലെ ‘Takkar’ എന്ന പരിപാടിക്കിടെ ബി.ജെ.പി വക്താവിന് നേരെ വിമര്‍ശനമുന്നയിക്കുന്ന കൗമാരക്കാരന്റെ വീഡിയോ വൈറലാവുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രയോഗത്തെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച മേം ഭീ ചൗക്കീദാര്‍ ക്യാമ്പയിനെതിരെയായിരുന്നു കൗമാരക്കാരന്റെ വാക്കുകള്‍.

‘ഒരു സമയത്ത് നിങ്ങള്‍ യുവാക്കളോട് പക്കവട ഉണ്ടാക്കാന്‍ പറയുന്നു. ചില സമയത്ത് കാവല്‍ക്കാരെ കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടത് കാവല്‍ക്കാരനെയല്ല. ഒരു നല്ല പ്രധാനമന്ത്രിയെയാണ്’. ‘2014ന് മുന്‍പ് ഇന്ത്യ പാമ്പാട്ടികളുടെ നാടായിരുന്നു എന്നാണ് മോദി പറഞ്ഞത്.

എന്നാല്‍ പ്രധാനമന്ത്രി ജനിച്ചപ്പോള്‍ ശാസ്ത്ര വിദ്യാഭ്യാസത്തിനായി ഇന്ത്യ ഹോമി ഭാഭ സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം ഗില്ലി ദണ്ട കളിച്ചു നടക്കുന്ന സമയത്ത് ഇന്ത്യ ഭക്രാ നംഗല്‍ അണക്കെട്ടുണ്ടാക്കിയിട്ടുണ്ട്.’ കൗമാരക്കാരന്‍ പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.