രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം; അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും: വിടി ബല്‍റാം

single-img
18 March 2019

വയനാട്ടില്‍ സര്‍വ്വസമ്മതനായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് വിടി ബല്‍റാം പറയുന്നത്. രാഹുല്‍ മുന്നോട്ടു വെക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യമായ മണ്ണാണ് കേരളത്തിന്റെതെന്നും വിടി ബല്‍റാം നിരീക്ഷിക്കുന്നു.

വിടി ബാല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം. അടുത്ത പ്രധാനമന്ത്രി തെക്കേ ഇന്ത്യയുടെ പ്രതിനിധി കൂടി ആവുന്നത് ഇന്ത്യ എന്ന ആശയത്തെ ശക്തിപ്പെടുത്തും. രാഹുല്‍ മുന്നോട്ടു വക്കുന്ന പുതിയ രാഷ്ട്രീയത്തിന് വിളനിലമാകാന്‍ എന്തുകൊണ്ടും അനുയോജ്യം കേരളത്തിന്റെ മണ്ണാണ്.