മലപ്പുറത്ത് വെസ്റ്റ് നൈല്‍ വൈറസ് ബാധ; ആറു വയസ്സുകാരന്‍ മരിച്ചു

single-img
18 March 2019

വെസ്റ്റ് നൈല്‍ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആറു വയസ്സുകാരന്‍ മരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണു വെസ്റ്റ് നൈല്‍. കൊതുക് വഴിയാണു പകരുന്നത്. മനുഷ്യനില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാന്‍ ജ്വരത്തെപോലെ വലുതായി ബാധിക്കുന്ന രോഗമല്ല. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്.

2011ല്‍ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം നിപ വൈറസ് ബാധ സമയത്ത് കോഴിക്കോട് ഒരു യുവതിയ്ക്ക് ഈ രോഗം വന്നതായി സംശയിച്ചെങ്കിലും അത് സ്ഥിരീകരിച്ചിരുന്നില്ല.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍

ത​ല​വേ​ദ​ന, പ​നി, പേ​ശി​വേ​ദ​ന, ത​ടി​പ്പ്, ത​ല​ചു​റ്റ​ല്‍, ഓ​ര്‍​മ ന​ഷ്ട​പ്പെ​ട​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍. രോ​ഗ​ബാ​ധ​യു​ണ്ടാ​യ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രി​ലും പ​ല​പ്പോ​ഴും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി അ​നു​ഭ​വ​പ്പെ​ടാ​റി​ല്ല. ചി​ല​ര്‍​ക്ക് പ​നി, ത​ല​വേ​ദ​ന, ഛര്‍​ദി, ചൊ​റി​ച്ചി​ല്‍ തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണാം. ഒ​രു ശ​ത​മാ​നം ആ​ളു​ക​ളി​ല്‍ മ​സ്തി​ഷ്ക വീ​ക്കം, മെ​നി​ഞ്ചൈ​റ്റി​സ് തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വാം.

രോ​ഗ​പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും

കൊ​തു​കു​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​ര്‍ എ​ന്ന​തി​നാ​ല്‍ ഏ​റ്റ​വും ന​ല്ല പ്ര​തി​രോ​ധ​മാ​ണ് കൊ​തു​കു​ക​ളി​ല്‍​നി​ന്നും ര​ക്ഷ​നേ​ടു​ക എ​ന്ന​ത്. വെ​സ്റ്റ് നൈ​ല്‍ പ​നി​ക്ക് നി​ല​വി​ല്‍ പ്ര​ത്യേ​ക വാ​ക്സി​ന്‍ ല​ഭ്യ​മ​ല്ലെ​ങ്കി​ലും രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍​ക്കു​ള്ള ചി​കി​ത്സ ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​നാ​കും. വൈ​റ​സ് പ​ക​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. സ്വ​യം​ചി​കി​ത്സ രോ​ഗ​ത്തെ സ​ങ്കീ​ര്‍​ണ​മാ​ക്കും. ആ​രം​ഭ​ത്തി​ല്‍ ത​ന്നെ ചി​കി​ത്സി​ച്ചാ​ല്‍ ഭേ​ദ​മാ​ക്കാ​വു​ന്ന​തി​നാ​ല്‍ പ​നി​യോ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ ഉ​ട​ന്‍ ത​ന്നെ വൈ​ദ്യ​സ​ഹാ​യം തേ​ടേ​ണ്ട​താ​ണ്.

നി​യ​ന്ത്ര​ണം

ഈ ​വൈ​റ​സ് മ​നു​ഷ്യ​രി​ല്‍​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ട​ര്‍​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. മ​ലി​ന​ജ​ല​ത്തി​ലാ​ണ് ക്യൂ​ല​ക്സ് കൊ​തു​കു​ക​ള്‍ കാ​ണ​പ്പെ​ടു​ന്ന​ത്. കൊ​തു​കു​ക​ള്‍ വ​ള​രാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണം. വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്ക​ണം. കൊ​തു​കു​ക​ളു​ടെ ലാ​ര്‍​വ ന​ശി​പ്പി​ക്കാ​നാ​യി ജ​ല​സ്രോ​ത​സു​ക​ളി​ല്‍ ഗ​പ്പി​ക​ളെ വ​ള​ര്‍​ത്തു​ക. കി​ണ​ര്‍ നെ​റ്റ് ഉ​പ​യോ​ഗി​ച്ചു മൂ​ട​ണം. കൊ​തു​ക് ക​ടി ഏ​ല്‍​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്കു​ക.