ഡച്ച് നഗരമായ ഉത്രെച്ചില്‍ വെടിവെപ്പ്: നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

single-img
18 March 2019

നെതര്‍ലാന്‍ഡ്‌സിലെ ഉത്രെച്ച് നഗരത്തില്‍ ട്രാമില്‍ ഉണ്ടായ വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. രാവിലെ 10.45നു തൃച്ചി ലെ 24 ഒക്ടോബര്‍ സ്‌ക്വയറില്‍ വെച്ചാണ് സംഭവം. വെടി വെച്ചതിനുശേഷം അക്രമി രക്ഷപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ അക്രമി എങ്ങനെ രക്ഷപ്പെട്ടുവെന്ന് അറിയില്ലെന്നാണ് പൊലീസ് വക്താവ് ബര്‍ണാഡ് ജെന്‍സ് മാധ്യമങ്ങളോട് പറഞ്ഞത്. അയാള്‍ കാര്‍ ഉപയോഗിച്ച് രക്ഷപ്പെട്ടിരിക്കാമെന്നാ് പൊലീസിന്റെ നിഗമനം. നിരവധി ആംബുലന്‍സുകളും മൂന്ന് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റവരെ ആംബുലന്‍സുകളില്‍ ആശുപത്രിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്.

തീവ്രവാദ വിരുദ്ധ സേനയുടെ ഒരു യൂണിറ്റും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി അല്‍ഗമീന്‍ ഡഗ്ബ്ലാദ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.