സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്

single-img
18 March 2019

നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയില്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്ക്. നിര്‍മാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസിനെ വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താന്‍ ആണെന്നുമായിരുന്നു റോഷന്‍ ആന്‍ഡ്രൂസിന്റെ പ്രതികരണം.

സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷന്‍ ആന്‍ഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആല്‍വിന്‍ ആന്റണി ആരോപിച്ചത്.

കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടില്‍ കയറി വന്ന റോഷന്‍ ആന്‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തന്റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മര്‍ദിച്ചുവെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചിരുന്നു.