142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇത് ആദ്യ സംഭവം

single-img
18 March 2019

ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും 25 റണ്‍സിനു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ 11ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം അയര്‍ലന്‍ഡ് താരം ടിം മുര്‍തയുടെ പേരില്‍. അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിലാണ് ടിം മുര്‍തയുടെ ഈ നേട്ടം. 142 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമാണ്.

കഴിഞ്ഞ വര്‍ഷം ടെസ്റ്റ് പദവി ലഭിച്ച ശേഷം ഇരു രാജ്യങ്ങളും കളിക്കുന്ന രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണിത്. ആദ്യ ഇന്നിങ്‌സില്‍ 172 റണ്‍സിന് പുറത്തായ അയര്‍ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍ 54 റണ്‍സെടുത്ത ടിം ആയിരുന്നു. രണ്ടാം ഇന്നിങ്‌സിലും അവസാനം ബാറ്റിങ്ങിനിറങ്ങിയ ടിം 27 റണ്‍സ് സ്‌കോര്‍ ചെയ്തു.

ഇതോടെ ചരിത്രത്തിലേക്ക്. ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സെടുത്ത ടിം, ടീമിന്റെ ടോപ്പ് സ്‌കോററാകുന്ന പതിനൊന്നാമത്തെ 11ാം നമ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടവും സ്വന്തമാക്കി. എന്നാല്‍ ടിം റെക്കോഡ് സ്വന്തമാക്കിയ ടെസ്റ്റില്‍ തോല്‍ക്കാനായിരുന്നു അയര്‍ലന്‍ഡിന്റെ വിധി. രണ്ടാം ഇന്നിങ്‌സില്‍ 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. അഫ്ഗാന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.