മിയ ഖലീഫ വിവാഹിതയാകുന്നു

single-img
18 March 2019

ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കി മിയ ഖലീഫ. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. ഇതോടെ താന്‍ അഭിനയം നിറുത്തുന്നു എന്ന് പറഞ്ഞതാണ് ആരാധകരെ നിരാശരാക്കിയത്.

കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗിനെയാണ് മിയ വിവാഹം കഴിക്കുന്നത്. പോണ്‍ താരമായിരുന്ന മിയ ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയാണ്. ഐഎസ് ഭീഷണിയെ തുടര്‍ന്നാണ് മിയ പോണ്‍ രംഗത്ത് പിന്മാറിയത്. ഇപ്പോള്‍ അഭിനയിക്കുന്നില്ലെങ്കിലും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്.

അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്നു ഒരു കാലത്ത് മിയ. എന്നാല്‍ ഐസ് ഭീഷണിയെ തുടര്‍ന്ന് ഈ രംഗത്ത് നിന്ന് പിന്മാറുകയായിരുന്നു. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് മിയയ്ക്ക് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത്. അഡള്‍ട്ട് വീഡിയോയില്‍ ഹിജാബ് ധരിച്ച് എത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും വലിയ വിവാദമായിരുന്നു.

സാന്‍ബെര്‍ഗും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവാഹ നിശ്ചയക്കാര്യം സ്ഥിരീകരിച്ചു. ‘തങ്ങള്‍ ഇരുവരും അടുത്തിടെ ചിക്കാഗോയില്‍ പോയി. അവിടത്തെ മനോഹരമായ അന്തരീക്ഷത്തില്‍ അത്താഴ വിരുന്നിനിടെ ഞാന്‍ അവളോട് മനസിലെ മോഹം തുറന്നു പറഞ്ഞു. അതിന് അവള്‍ നല്‍കിയ മറുപടി ‘യെസ്’ എന്നായിരുന്നു. ഡ്രൈഫ്രൂട്ട്‌സില്‍ ഒളിപ്പിച്ച വിവാഹമോതിരം ഞാന്‍ ആ മനോഹര വിരലുകളില്‍ അണിയിച്ചു.’ എന്നാണ് സാന്‍ബെര്‍ഗ് തന്റെ ട്വിറ്ററില്‍ കുറിച്ചത്.