‘ശെടാ… ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ’: മമ്മൂട്ടിയുടെ മാസ് ലുക്ക് വൈറല്‍
18 March 2019
ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണന് ഒരുക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ആക്ഷന്‍ പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രാധാന്യമുള്ള ഗസ്റ്റ് റോളിലാണ് മമ്മൂട്ടി എത്തുന്നത്. ഈ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ട്രോളുകളിലും ലുക്ക് തരംഗമാവുകയാണ്. മുടി നീട്ടി വളര്‍ത്തി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാസ് ലുക്കിലാണ് മമ്മൂട്ടി നില്‍ക്കുന്നത്.