‘പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും’; ജയരാജനെ ട്രോളി ബല്‍റാം

single-img
18 March 2019

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു ചിത്രം പങ്കുവച്ചാണ് ബല്‍റാമിന്റെ ട്രോള്‍. വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ പോസ്റ്ററിന് മുകളില്‍ ജയരാജന് വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്റര്‍ പതിച്ചപ്പോള്‍ സിനിമയുടെ പേര് മായുകയും, അതിന് മുകളിലെ പൊട്ടിച്ചിരിയുടെ കൊലപാതക കഥ ഫണ്‍ ഫാമിലി ത്രില്ലര്‍ എന്ന വരികള്‍ക്ക് താഴെയായി ജയരാജന്റെ പോസ്റ്റര്‍ വരികയും ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാകുകയായിരുന്നു.

പോസ്റ്റര്‍ ഒട്ടിച്ചവന്റെ വീട്ടുമുറ്റത്ത് ഇന്നു രാത്രി ഇന്നോവ തിരിയും എന്നായിരുന്നു ചിത്രം പങ്കുവച്ച് ബല്‍റാം നല്‍കിയ കുറിപ്പ്. ചിത്രം എവിടെ പതിപ്പിച്ച പോസ്റ്ററിന്റെവയാണെന്നു വ്യക്തമല്ല.