2025ന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകും; ആര്‍.എസ്.എസ് നേതാവ്

single-img
17 March 2019

2025 ന് ശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഇന്ദ്രേഷ് കുമാര്‍. ‘കശ്മീര്‍ വേ എഹെഡ്’ എന്ന വിഷയത്തില്‍ സംസാരിക്കവെയാണ് പാകിസ്ഥാനെ കീഴടക്കുമെന്ന ആര്‍.എസ്.എസ് നേതാവിന്റെ വാക്കുകള്‍.

‘കശ്മീരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആദ്യമായൊരു കടുത്ത നിലപാടെടുത്തു. രാഷ്ട്രീയ ഇച്ഛാശക്തിയ്‌ക്കൊപ്പം സൈന്യം പ്രവര്‍ത്തിച്ചതിന്റെ ഫലമാണിത്. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ മാറ്റമുണ്ടായിരിക്കുകയാണ്. ഇപ്പോള്‍ ലാഹോറില്‍ താമസിക്കുന്നതിനും ചൈനയുടെ അനുമതിയില്ലാതെ മാനസസരോവറിലേക്ക് പോകാനുള്ള നമ്മുടെ സ്വപ്‌നങ്ങളും അവശേഷിക്കുകയാണ്’ ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ കറാച്ചിയിലും ലാഹോറിലും സിയാല്‍കോട്ടിലുമെല്ലാം ഇന്ത്യക്കാര്‍ക്ക് വീട് നിര്‍മിക്കാനും കച്ചവടം തുടങ്ങനും കഴിയുമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.