റാസൽഖൈമയിൽ യുവാവിന് കോടികൾ പിഴ ചുമത്തി പൊലീസ്

single-img
17 March 2019

1251 തവണ ട്രാഫിക് നിയമം ലംഘിച്ച യുവാവിനെ റാസൽഖൈമ പൊലീസ് പിടികൂടി. 23 വയസ്സുള്ള എമിറാത്തി യുവാവിന് 1,158,000 ദിർഹം (ഏകദേശം രണ്ടു കോടി 17 ലക്ഷത്തിൽ അധികം രൂപ) മാണ് പിഴ ശിക്ഷ വിധിച്ചത്. റാസൽഖൈമ പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക ട്രാഫിക് പിഴയായി ചുമത്തുന്നതെന്ന് അധികൃതർ പറഞ്ഞു.

1200 തവണ അമിത വേഗത്തിനാണ് യുവാവിനെതിരെ കേസുള്ളത്. പൊലീസ് അപ്രതീക്ഷിതമായ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. കാലാവധി കഴിഞ്ഞ ഡ്രൈവിങ്ങ് ലൈസൻസ് ആയിരുന്നു യുവാവിന്റെ കൈവശം ഉണ്ടായിരുന്നുവെന്നും മാപുറ പൊലീസ് ചീഫ് കേണൽ വലീദ് മുഹമ്മദ് ജുമ അറിയിച്ചു.