സ്വന്തമായി സീറ്റ് ഒപ്പിക്കൂ; എന്നിട്ട് കെവി തോമസിനെ കൊണ്ടുവരാം: ശ്രീധരന്‍ പിള്ളയെ പരിഹസിച്ച് പിടി തോമസ്

single-img
17 March 2019

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ പരിഹസിച്ച് പി ടി തോമസ്. കെ വി തോമസിനെ ബിജെപിയിലേക്ക് കൊണ്ട് വരാന്‍ നോക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള ആദ്യം സ്വന്തമായി ഒരു സീറ്റ് സംഘടിപ്പിക്കാന്‍ നോക്കണമെന്നായിരുന്നു പി ടി തോമസിന്റെ പരിഹാസം.

കെ വി തോമസ് ബിജെപിയിലേക്കെന്ന പ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമെന്നും പി ടി തോമസ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഏറ്റവും അച്ചടക്കമുള്ള നേതാക്കളില്‍ ഒരാള്‍ ആണ് കെ വി തോമസെന്നും ബിജെപിയിലേക്ക് പോകുന്നതില്‍ പരം വിഡ്ഢിത്തം മറ്റൊന്നുമില്ലെന്നും പി ടി തോമസ് പറഞ്ഞു. കെ വി തോമസ് ഒരിക്കലും ഈ വിഡ്ഢിത്തത്തിന് മുതിരില്ലെന്നും ഹൈബി ഈഡന്റെ പ്രചാരണത്തിന്റെ മുഖ്യ പദവിയില്‍ കെ വി തോമസ് ഉണ്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.