ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ അന്തരിച്ചു

single-img
17 March 2019

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ (63) അന്തരിച്ചു. പാൻക്രിയാസിലെ അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

പാൻക്രിയാസിൽ അർബുദം സ്ഥിരീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമേരിക്കയിലെ ആശുപത്രിയിലും പിന്നീട് ഡൽഹി എയിംസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. അതിനിടെ, കഴിഞ്ഞ ഡിസംബറിൽ ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം രോഗത്തോട് മല്ലിടുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ജനുവരി 30 ന് ബജറ്റ് അവതരിപ്പിക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, പിന്നീട് ആരോഗ്യസ്ഥിതി മോശമായി.