പീഡനം സഹിക്കാന്‍ വയ്യ; അമ്മ മകനെ തലക്കടിച്ച് കൊന്നു

single-img
17 March 2019

നിരന്തരം മദ്യപിച്ചെത്തി ഉപദ്രവിച്ചിരുന്ന മകനെ അമ്മ തലക്കടിച്ച് കൊന്നു. ഹൈദരാബാദിലാണ് സംഭവം. ശ്രീനു (25) ആണ് കൊല്ലപ്പെട്ടത്. മരുമകന്റെ സഹായത്തോടെയാണ് അമ്മ മകനെ കൊന്നത്. ഇരുവരും ചേര്‍ന്ന് തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ച് ശ്രീനുവിനെ കൊലപ്പെടുത്തുകയായിരുന്നു.

ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ശ്രീനു ഇടയ്ക്ക് വച്ച് ജോലി ചെയ്യുന്നത് നിര്‍ത്തി. ഇതോടെ അമ്മയില്‍ നിന്ന് പണം വാങ്ങിക്കുന്നത് പതിവായി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. പണം നല്‍കിയാല്‍ അത് ഉപയോഗിച്ച് മദ്യപിച്ചെത്തുന്ന മകന്‍ അമ്മയെ ഉപദ്രവിക്കുകയും ചെയ്യും. ഇതോടെ ഗത്യന്തരമില്ലാതെയാണ് ഇവര്‍ മകനെ കൊന്നത്.