ചൗക്കീദാര്‍ നരേന്ദ്രമോദി; ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി

single-img
17 March 2019

ഞാനും കാവല്‍ക്കാരനാണെന്ന കാമ്പയിനിനു ശേഷം ട്വിറ്ററില്‍ പേര് മാറ്റി ബി.ജെ.പി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവരെല്ലാം ട്വിറ്ററില്‍ പേര് മാറ്റിയ നേതാക്കളുടെ നിരയില്‍ ഉള്‍പ്പെടുന്നു. കാവല്‍ക്കാരന്‍ എന്നര്‍ഥം വരുന്ന ചൗക്കീദാര്‍ എന്ന പദമാണ് പേരിന് മുമ്പായി ബി.ജെ.പി നേതാക്കാള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.