ബി.ജെ.പിയിലേക്ക് പോകാന്‍ കെ.വി തോമസ് വടക്കനല്ലെന്ന് കെ.സുധാകരന്‍

single-img
17 March 2019

ബിജെപിയിലേക്ക് പോകാന്‍ കെ വി തോമസ് വടക്കനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. കെ.വി തോമസില്‍ നിന്നും ഒരിക്കലും അങ്ങനെയൊരു തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചില്ല എന്നതാണ് അദ്ദേഹത്തെ പ്രയാസപ്പെടുത്തിയത്.

കുറേ കൂടി നല്ല വഴിയിലൂടെ ആ തീരുമാനം കൈക്കൊള്ളാമായിരുന്നു. തീരുമാനത്തില്‍ തെറ്റൊന്നുമില്ല. പക്ഷേ അദ്ദേഹം ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഇതേപ്പറ്റി നേരത്തെ ഒന്നറിയിക്കാമായിരുന്നെന്നും കെ സുധാകരന്‍ പറഞ്ഞു. എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ സിറ്റിങ് എം പി യായ പ്രൊഫ. കെ വി തോമസിനെ ഒഴിവാക്കി ഇത്തവണ ഹൈബി ഈഡനാണ് കോണ്‍ഗ്രസ് ഇവിടെ സീറ്റ് നല്‍കിയത്.