കൊലയാളി ജയിക്കരുത്; വടകരയില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് കെ.കെ രമ

single-img
17 March 2019

വടകര സീറ്റില്‍ മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതൃത്വം. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കും, വടകരയില്‍ പി ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്നും ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെകെ രമയും മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ ഉള്‍പ്പെടെ പല കൊലക്കേസുകളിലും പങ്കുള്ള ആളാണ് വടകരയിലെ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്‍. ഒരു കൊലയാളി വടകരയില്‍ ജയിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുത്. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് കെ.കെ രമ പറഞ്ഞു.