കോണ്‍ഗ്രസിന് തലവേദനയായി ടോം വടക്കന് പിന്നാലെ നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്ക്

single-img
17 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദനയായി നേതാക്കന്മാരുടെ കൊഴിഞ്ഞ് പോക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എഐസിസി വക്താവുമായ ടോം വടക്കന് പിന്നാലെ ഒഡിഷയില്‍ നിന്നുള്ള കോണ്‍ഗ്രസ് സിറ്റിംഗ് എംഎല്‍എ പ്രകാശ് ചന്ദ്ര ബഹ്‌റ ബിജെപിയില്‍ ചേര്‍ന്നു.

കട്ടക്കിലെ സാലെപൂര്‍ മണ്ഡലത്തിലെ എംഎല്‍എയാണ് പ്രകാശ് ചന്ദ്ര ബഹ്‌റ. കോണ്‍ഗ്രസ് അവഗണിച്ചതിനാലാണ് രാജിയെന്ന് ജില്ലാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹി കൂടിയായ പ്രകാശ് ബെഹ്റ പറഞ്ഞു. ഡെല്‍ഹി ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പ്രകാശ് ബഹ്‌റയ്ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കിയത്.

ഒഡീഷയിലെ മുതിര്‍ന്ന ബിജെഡി നേതാവായിരുന്ന ദാമോദര്‍ റാവത്ത് കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് എം എല്‍ എ അര്‍ജുന്‍ സിംങ്ങും ബിജെപിയില്‍ ചേര്‍ന്നിരുന്നു.