കെ.വി തോമസ് കോണ്‍ഗ്രസ് വിടില്ല: ഉമ്മന്‍ചാണ്ടി

single-img
17 March 2019

സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കെ.വി തോമസ് കോണ്‍ഗ്രസ് വിടില്ലെന്നും ഉചിതമായ പദവികളോടെ അദ്ദേഹം പൊതുരംഗത്തുണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് കെ.വി തോമസ്. പാര്‍ട്ടിയില്‍ അദ്ദേഹത്തെ ആരും അവഹേളിക്കില്ലെന്നും കെ.വി തോമസിന്റെ സേവനം ഇനിയും പാര്‍ട്ടിയ്ക്ക് ആവശ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇന്നലെ സീറ്റ് നിഷേധിച്ചതോടെ വളരെ വൈകാരികമായാണ് കെ.വി തോമസ് പ്രതികരിച്ചിരുന്നത്. തനിക്ക് മാന്യമായി പിന്‍മാറാന്‍ പോലും അവസരം നല്‍കിയില്ലെന്നും നേരത്തെ സൂചന നല്‍കിയിരുന്നെങ്കില്‍ സ്വയം പിന്മാറുമായിരുന്നുവെന്നും കെ.വി തോമസ് പ്രതികരിച്ചിരുന്നു.