പത്ത് വയസുകാരിയെ ബാലാത്സംഗം ചെയ്ത 53കാരന്‍ അറസ്റ്റില്‍

single-img
17 March 2019

പത്ത് വയസുകാരിയെ 53 കാരനായ ബിസിനസുകാരൻ ക്രൂരമായി ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ ട്യൂഷൻ അധ്യാപികയാണ് കുട്ടിയെ ബിസിനസുകാരന് കൈമാറിയത്. വ്യക്തമായ തെളിവുകളോടെ ഒരു എൻ.ജി.ഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായ ബിസിനസുകാരനെ അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലാണ് കേസിനാസ്പദമായ സംഭവം.

അധ്യാപികയുമായി സോഷ്യൽ മീഡിയ വഴി ബന്ധമുള്ള യുഎസ് സ്വദേശിയായ ഒരാൾ, പ്രതിയും അധ്യാപികയും തമ്മിലുള്ള ആശയവിനിമയം അവിചാരിതമായി കണ്ടതാണ് സംഭവം പുറം ലോകം അറിയാൻ ഇടയാക്കിയത്. ചാറ്റിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഇയാൾ കൊൽക്കത്തയിൽ എൻജിഒയിൽ പ്രവർത്തിക്കുന്ന സുഹൃത്തിന് കൈമാറി. സുഹൃത്ത് പോലീസിന് കൈമാറുകയായിരുന്നു.

53 കാരന്റെ ബന്ധുവും അധ്യാപികയും സഹപ്രവർത്തകരാണെന്നും ഈ പരിചയം മുതലെടുത്താണ് ഇയാൾ അധ്യാപികയുമായി അടുത്തതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. അധ്യാപികയുടെ വീട്ടിൽ വച്ച് കഴിഞ്ഞ മാസം നാലു തവണ തന്നെ പീഡിപ്പിച്ചതായി കൗൺസിലിങ്ങിൽ പെൺകുട്ടി പറഞ്ഞു.