നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

single-img
16 March 2019

തമിഴിലെ യുവതാരവും നടികര്‍ സംഘം തലവനുമായ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അനിഷയാണ് വധു. ഹൈദരാബാദില്‍ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. സിനിമയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

വിശാലിന്റെയും നടി വരലക്ഷ്മിയേയും ചേര്‍ത്ത് നിരവധി ഗോസിപ്പുകളുണ്ടായിരുന്നതിനാല്‍ ആരാധകര്‍ ആദ്യം വിവാഹവാര്‍ത്ത വിശ്വസിക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശാല്‍ തന്നെയാണ് വിവാഹവാര്‍ത്ത സ്ഥീരീകരിച്ചത്. വര്‍ഷങ്ങളായി അനിഷയുമായി പ്രണയത്തിലായിരുന്നുവെന്ന് 41കാരനായ താരം വെളിപ്പെടുത്തി. അധികമാര്‍ക്കും ഈ വിവരം അറിയുമായിരുന്നില്ലെന്നും വിശാല്‍ പറഞ്ഞു.