പണി പാളി: സീറ്റ് മോഹവുമായെത്തിയ ടോം വടക്കനെ തള്ളി പി.എസ്.ശ്രീധരന്‍ പിള്ള

single-img
16 March 2019

കേരളം ഉള്‍പ്പെടെ ആദ്യ മൂന്ന് ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ബിജെപി സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇതിനായി ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ചേരും. അതേസമയം ടോം വടക്കന്‍ ബിജെപി സംസ്ഥാനഘടകം തയാറാക്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ഇല്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. ടോം വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി.

അതിനിടെ, തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് എന്ന് കുമ്മനം രാജശേഖരന്‍. അത് ബിഡിജെഎസിന്റെ ആഭ്യന്തര കാര്യമാണ്. ബിഡിജെഎസ് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യും. വെള്ളാപ്പള്ളി നടേശന്റെ അതൃപ്തി മാറ്റേണ്ടത് ബിഡിജെഎസ് ആണെന്നും കുമ്മനം പറഞ്ഞു.