ഇത് ലാസ്റ്റ്; മോദി പാര്‍ലമെന്റില്‍ തിരിച്ച് വന്നാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ല: ഗുരുതരമായ വെളിപ്പെടുത്തലുമായി ബി.ജെ.പി എം.പി സാക്ഷി മാഹാരാജ്

single-img
16 March 2019

2024 മുതല്‍ നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നു എം.പിയും ബി.ജെ.പി വക്താവുമായ സാക്ഷി മാഹാരാജ്. ഇത്തവണ മോദിയെ വന്‍ മാര്‍ജിനില്‍ വിജയിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണം. മോദി പാര്‍ലമെന്റില്‍ തിരിച്ച് വന്നാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നും സാക്ഷി മാഹാരാജ് പറഞ്ഞു.

മോദിയുടെ കീഴില്‍ രാജ്യം മെച്ചപ്പെട്ടെന്നും സാക്ഷി മഹാരാജ് പറഞ്ഞു. മോദിക്കെതിരെ എസ്.പി-ബി.എസ്.പി സഖ്യവും പ്രിയങ്ക ഗാന്ധിയെ വരെ രംഗത്ത് കൊണ്ട് വന്നുവെങ്കിലും, ഇതൊന്നും മോദിയുടെ വിജയത്തിന് തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങള്‍ കാണാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ ഇലക്ഷന്‍, രാജ്യത്തെ അവസാനത്തേതാകുമെന്നും പറഞ്ഞു. ഉന്നോവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് ഗുരുതരമായ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ സാക്ഷി മഹാരാജിന്റെ വാക്കുകള്‍ ഗൗരവപരമായി എടുക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി.