രാഹുലിന് നല്‍കിയത് പഴകിയ ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ; എയര്‍പോര്‍ട്ട് കഫേക്കെതിരെ പൊലീസ് കേസെടുത്തു

single-img
16 March 2019

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര എയര്‍പ്പോര്‍ട്ടിലെ പ്ലാസ പ്രീമിയം ലോഞ്ചിനെതിരെ പൊലീസ് കേസെടുത്തു. രാഹുല്‍ ഗാന്ധിക്ക് പഴകിയ ചായപ്പൊടി കൊണ്ടുണ്ടാക്കിയ ചായ നല്‍കിയതിനാണ് കേസ്. സ്ഥാപനത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 273 പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ആറ് മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കേസാണിത്.

മാര്‍ച്ച് 9ന് തെലങ്കാനയില്‍ വെച്ച് നടന്ന പരിപാടിക്ക് പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവം. എയര്‍പോര്‍ട്ടിലിറങ്ങിയ രാഹുല്‍ ചായ കുടിക്കാനായി വിമാനത്താവളത്തിനകത്തെ കഫേയില്‍ കയറിയതായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചായപ്പൊടി കാലാവധി കഴിഞ്ഞതാണെന്ന് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡേറ്റ് കഴിഞ്ഞ ഉത്പന്നം, തുടര്‍ന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ വന്ന് അന്വേഷണം നടത്തി സ്ഥിരീകരിച്ചു.