ന്യൂസിലന്‍ഡ് ഭീകരാക്രമണം: കാണാതായവരില്‍ മലയാളി യുവതിയും

single-img
16 March 2019

ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളികളില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്.

അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.