മധ്യപ്രദേശില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവിനെ അടിച്ചുകൊന്നു

single-img
16 March 2019

മധ്യപ്രദേശില്‍ ബിഎസ്പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ദേവേന്ദ്ര ചൗരസ്യയെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നു. മൂന്ന് ദിവസം മുമ്പാണ് ചൗരസ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ചൗരസ്യയുടെ മകന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ദമോ പത്താരിയ മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ രാം ഭായിയുടെ ഭര്‍ത്താവ് ഗോവിന്ദ് സിങ് ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ഇരുമ്പ് ദണ്ഡുകളുപയോഗിച്ചാണ് അക്രമികള്‍ ചൗരസ്യയേയും മകനെയും ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.