ബി.ജെ.പി. നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകൻ കോൺഗ്രസിലേക്ക്

single-img
16 March 2019

ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.സി. ഖണ്ഡൂരിയുടെ മകൻ മനീഷ് ഖണ്ഡൂരി കോൺഗ്രസിലേക്ക്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ മനീഷ് ശനിയാഴ്ച പാർട്ടി അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഖണ്ഡൂരിയും മനീഷും പ്രതികരിച്ചിട്ടില്ല.

നിലവിൽ ബി.സി.ഖണ്ഡൂരി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട പോഡി മണ്ഡലത്തിൽ മനീഷ് കോൺഗ്രസ് ടിക്കറ്റിൽ ജനവിധിതേടുമെന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. നിലവിലുള്ള എം.പി.മാരെയെല്ലാം വീണ്ടും ബി.ജെ.പി. മത്സരരംഗത്തിറക്കുകയാണെങ്കിൽ പൗരിയിൽ അച്ഛനും മകനും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങും.