ബിജെപിയിലേയ്ക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ല: തുറന്നുപറഞ്ഞ് കണ്ണന്താനം

single-img
16 March 2019

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കെത്തിയ ടോം വടക്കന് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമോ എന്ന് തനിക്കറിയില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ടോം വടക്കന്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ശബ്ദമായിരുന്നു. അങ്ങനെയൊരാള്‍ കൂറുമാറണമെങ്കില്‍ ബിജെപിയുടെ പ്രവര്‍ത്തനം നല്ലതെന്ന് തോന്നിയതിനാലാകാം.

ബിജെപിയിലേയ്ക്ക് വരുന്നവര്‍ക്കെല്ലാം സ്ഥാനം കിട്ടണമെന്നില്ലെന്നും കണ്ണന്താനം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ കഴിവിലൂടെ എത്തിയതാണെന്നു ചൂണ്ടിക്കാട്ടിയ കണ്ണന്താനം ബിജെപി ഒരു കുടുംബസ്വത്തല്ലെന്നും പരിഹാസരൂപേണ കൂട്ടിച്ചേര്‍ത്തു. ടോം വടക്കന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേന്ദ്ര നേതൃത്വമാണ് തീരുമാനം പറയേണ്ടതെന്ന് നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും വ്യക്തമാക്കിയിരുന്നു.