ഡാനിഷ് അലി ബിഎസ്പിയില്‍ ചേര്‍ന്നു

single-img
16 March 2019

ജനതാദള്‍ എസ് ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പാര്‍ട്ടി അംഗത്വം രാജിവച്ച് ബിഎസ്പിയില്‍ ചേര്‍ന്നു. ബിഎസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അലിയെ പൂച്ചണ്ട് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജനതാദളിന്റെ യുപി ഘടകം അത്ര ശക്തമല്ലെന്നു പറഞ്ഞ ഡാനിഷ് അലി കരുത്തുറ്റ നേതൃത്വത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനാണ് ബിഎസ്പിക്കൊപ്പം ചേര്‍ന്നതെന്നും വ്യക്തമാക്കി.

ആത്മാര്‍ഥമായാണ് താന്‍ ജനതാദളിനു വേണ്ടി പ്രവര്‍ത്തിച്ചതെന്നു പറഞ്ഞ അലി ജെഡിഎസ് തലവന്റെ അനുഗ്രഹം തേടിയ ശേഷമാണ് ബിഎസ്പിക്കൊപ്പം ചേര്‍ന്നതെന്നും പറഞ്ഞു. മായാവതി എപ്പോഴാണോ തന്നെ ചുമതലകള്‍ ഏല്‍പിക്കുന്നത് ആ നിമിഷം മുതല്‍ ബിഎസ്പിക്കായുള്ള തന്റെ പ്രചാരണങ്ങള്‍ ആരംഭിക്കുമെന്നും അലി വ്യക്തമാക്കി.

കര്‍ണാടകത്തിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ എത്തി രാഹുലുമായി കൂടിക്കാഴ്ച നടത്തിയതും ഡാനിഷ് അലിയായിരുന്നു.