ചാണക വടക്കന് നന്ദി; ടോം വടക്കൻ്റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

single-img
15 March 2019

കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപിയിലേക്കുള്ള ചാട്ടം കേക്ക് മുറിച്ച് ആഘോഷിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദേശമംഗലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ‘ചാണക വടക്കന് നന്ദി’യെന്ന എഴുത്തോടെയുള്ള കേക്ക് മുറിച്ചത്. ഇത് ഒരാഘോഷത്തിന്റെ ദിനമാണെന്നും രാജ്യത്തെ ഏത് വാര്‍ഡില്‍ നിന്നാലും 10 വോട്ട് ടോം വടക്കന് കിട്ടില്ലെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

ചാണകക്കുഴിയിലേക്ക് അദ്ദേഹം പോയത് ആഘോഷമാക്കുകയാണെന്ന് പറയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവർത്തകർക്കും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എകെജിയും കൃഷ്ണപ്പിള്ളയും ആദ്യം കോണ്‍ഗ്രസുകാരായിരുന്നുവെന്നും പിന്നീട് അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് പോയിട്ടും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിച്ചില്ലെന്നും അവർ പറയുന്നുണ്ട്.

കോണ്‍ഗ്രസ് പ്രസ്ഥാനം കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് വിട്ട് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു.  പുല്‍വാമ വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് തന്നെ ഞെട്ടിച്ചുവെന്നും. ഉപയോഗ ശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും വടക്കൻ പറഞ്ഞു. പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും പ്രവര്‍ത്തനങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും മുന്‍ എഐസിസി സെക്രട്ടറി കൂടിയായ ടോം വടക്കന്‍  വ്യക്തമാക്കിയിരുന്നു.

https://www.facebook.com/sanoop.kalarikkal.1/videos/1510597702407911/