‘ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല; രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞത്’; തിരിച്ചടിച്ച് വി ടി ബല്‍റാം

single-img
15 March 2019

അവസാനം പോകുന്നയാള്‍ പാര്‍ട്ടി ഓഫീസ് പൂട്ടിപ്പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണമെന്നും വൈദ്യുതി അമൂല്യമാണെന്നുമുള്ള വൈദ്യുതി മന്ത്രി എംഎം മണിയുടെ ട്രോളിന് മറുപടിയുമായി വി ടി ബല്‍റാം എംഎല്‍എ. അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളില്‍ കാണാന്‍ കഴിഞ്ഞതെന്ന് ബല്‍റാം തിരിച്ചടിച്ചു.

ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണുമെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം: അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്‍ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷന്‍ എടുക്കാന്‍ സിഡി അടയ്ക്കാന്‍ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികള്‍ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണും.

അഭിമാനമാണ് കോണ്‍ഗ്രസ്

അധികാരത്തില്‍ വരണം കോണ്‍ഗ്രസ്