രാഷ്ട്രീയം കളിക്കാനില്ലെന്ന് സേവാഗ്

single-img
15 March 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി ഓഫര്‍ നിരസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഡല്‍ഹിയിലെ ഉന്നത നേതാവാണ് സേവാഗ് ബിജെപിയുടെ വാഗ്ദാനം നിരസിച്ച വിവരം അറിയിച്ചത്. വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചു.

സേവാഗും സഹതാരം ഗൗതം ഗംഭീറും രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്ന് ശക്തമായ അഭ്യൂഹം നിലനില്‍ക്കുകയാണ്. ഇരുവരും ഡല്‍ഹിയില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇതിനിടെയാണ് സേവാഗ് മത്സരിക്കില്ലെന്ന വിവരം ബിജെപി നേതാവുതന്നെ പങ്കുവച്ചിരിക്കുന്നത്.

ബിജെപിയുടെ സിറ്റിംഗ് സീറ്റായ വെസ്റ്റ് ഡല്‍ഹിയിലെ സീറ്റാണ് സേവാഗിനു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരിക്കാനില്ലെന്ന് സേവാഗ് അറിയിച്ചതായി ബിജെപി നേതാവ് പറഞ്ഞു.