പിജെ ജോസഫിനു സ്വാഗതം: ജോസഫിനെ ബി​ജെ​പിയിലേക്ക് ക്ഷണിച്ച് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​മു​ര​ളീ​ധ​ർ റാ​വു

single-img
15 March 2019

യുഡിഎഫിൽ സീ​റ്റ് ല​ഭി​ക്കാ​തെ ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.ജെ ജോ​സ​ഫി​നെ പാ​ർ​ട്ടി​യി​ലേ​ക്കു ക്ഷ​ണി​ച്ച് ബി​ജെ​പി. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​മു​ര​ളീ​ധ​ർ റാ​വു​വാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കി​യ​ത്.

ബി​ജെ​പി​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റു​ള്ള ഏ​തു നേ​താ​ക്ക​ളെ​യും സ​മ്മ​ർ​ദ്ദ സം​ഘ​ട​ന​ക​ളെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഏ​തു നേ​താ​ക്ക​ളെ​യും പാ​ർ​ട്ടി​ക​ളെ​യും സം​ബ​ന്ധി​ച്ചാ​ണ് ബി​ജെ​പി സം​സ​രി​ക്കു​ന്ന​തെ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ നി​ര​വ​ധി നേ​താ​ക്ക​ളു​മാ​യും പാ​ർ​ട്ടി​ക​ളു​മാ​യും ബി​ജെ​പി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യുമെന്നും മു​ര​ളീ​ധ​ർ റാ​വു പറഞ്ഞു.

ജോ​സ​ഫി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ബി​ജെ​പി ത​യാ​റാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​ന്നും അ​സാ​ധ്യ​മ​ല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബി​ജെ​പി ഗൗ​ര​വ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്ത് ബി​ജെ​പി പ​ടി​പ​ടി​യാ​യി മു​ന്നേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.