സ്വര്‍ണവില ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി

single-img
15 March 2019

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി പവന്‍ വില 24040 രൂപയില്‍ തുടരുകയായിരുന്നു. ഇതോടെ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി സ്വര്‍ണവില. മാര്‍ച്ച് ഒന്നിന് 24,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന്റെ വില ഏറ്റവും ഉയര്‍ന്ന നിലവാരമായ 3065ല്‍നിന്ന് 2975ലേയ്ക്കാണ് താഴ്ന്നത്. ആഗോള വിപണിയില്‍ വില കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ ഉയര്‍ച്ചയുമാണ് ആഭ്യന്തര വിലയെ സ്വാധീനിച്ചത്.