‘അവസരങ്ങള്‍ നഷ്ടപ്പെടുത്താന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നു’: നടന്‍ ഗോകുല്‍ സുരേഷ്

single-img
15 March 2019

സൗന്ദര്യവും കഴിവുമുണ്ടായിട്ടും സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത താരപുത്രനാണ് ഗോകുല്‍ സുരേഷ്. കൈ നിറയെ ചിത്രങ്ങളുണ്ടെങ്കിലും അവയൊന്നും അത്ര വിജയിച്ചില്ല. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ ഗോകുല്‍. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഗോകുലിന്റെ തുറന്നുപറച്ചില്‍.

ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും തനിക്ക് ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് ഗോകുല്‍ സുരേഷ് പറയുന്നു. ‘ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്.

അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.

അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ല. ഒരു സാധാരണ വ്യക്തി ഒരു താരത്തെ കാണുമ്പോള്‍ എക്‌സൈറ്റഡ് ആവുന്നതുപോലെ എക്‌സൈറ്റഡാവുന്ന ഒരാളാണ് താനെന്നും ഗോകുല്‍ വ്യക്തമാക്കി.

ഇളയരാജ, സായാഹ്ന വാര്‍ത്തകള്‍, ഉള്‍ട്ട, പപ്പു എന്നിവയാണ് ഗോകുലിന്റെ പുതിയ ചിത്രങ്ങള്‍.