ധോണിയെ വിലകുറച്ച് കാണരുത്; അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റാരുമില്ലെന്നു മൈ​ക്ക​ൽ ക്ലാ​ർ​ക്ക്

single-img
15 March 2019

നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യെ ഒ​രി​ക്ക​ലും കു​റ​ച്ചു കാ​ര​ണ​രു​തെ​ന്ന് മു​ൻ ഓ​സീ​സ് താ​രം മൈ​ക്ക​ൽ ക്ലാ​ർ​ക്ക്. അദ്ദേഹത്തിന് പകരം വയ്ക്കാൻ മറ്റാരും ഇന്ത്യൻ ക്രിക്കറ്റിൽ ഇല്ലെന്നും ധോ​ണി​യെ അ​നാ​വ​ശ്യ​മാ​യി വി​മ​ർ​ശി​ക്കു​വ​ർ​ക്കു മ​റു​പ​ടി​യായി ക്ലാ​ർ​ക്ക് പ്ര​തി​ക​രിച്ചു. നേരത്തെ ധോണിയെ ക്രിക്കറ്റിൽ വിലകുറച്ച് കാണരുതെന്ന് മൈ​ക്ക​ൽ ക്ലാ​ർ​ക്ക് ട്വീറ്റ് ചെയ്തിരുന്നു

എംഎസ് ധോണിയുടെ പ്ര​ധാ​ന്യം ഒ​രി​ക്ക​ലും കു​റ​ച്ചു കാ​ണ​രു​ത്. മ​ധ്യ​നി​ര​യി​ൽ അ​നു​ഭ​വ സ​മ്പ​ത്തു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്’ -ഓ​സ്ട്രേ​ലി​യ​യ്ക്ക് ലോ​ക​ക​പ്പ് സ​മ്മാ​നി​ച്ചി​ട്ടു​ള്ള നാ​യ​ക​ൻ കൂ​ടി​യാ​യ ക്ലാ​ർ​ക്ക് ട്വീ​റ്റ് ചെ​യ്തു.

ഓ​സീ​സി​നെ​തി​രാ​യ അ​വ​സാ​ന ര​ണ്ടു ഏ​ക​ദി​ന​ങ്ങ​ളി​ൽ ധോ​ണി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ധോ​ണി പു​റ​ത്തി​രു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ മ​ധ്യ​നി​ര​യു​ടെ കൂ​ട്ട​ത്ത​ക​ർ​ച്ച ടീ​മി​ന്‍റെ തോ​ൽ​വി​ക്കു കാ​ര​ണ​മാ​യി. ധോ​ണി​ക്ക് പ​ക​രം അ​വ​സ​രം ല​ഭി​ച്ച ഋ​ഷ​ഭ് പ​ന്തി​ന് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല.