ശരീരം പ്രദര്‍ശിപ്പിച്ച് വസ്ത്രധാരണം; യുവതിയെ വിമാനത്തില്‍ കയറ്റാതെ എയര്‍ലൈന്‍സ് ജീവനക്കാര്‍

single-img
15 March 2019

ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചെന്നാരോപിച്ച് യുവതിയെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ എയര്‍ലൈന്‍സ് ജീവനക്കാര്‍. മാര്‍ച്ച് രണ്ടിന് യുകെയിലെ ബര്‍മിങ്ഹാമില്‍നിന്നും കാനറി ദ്വീപിലേക്ക് പോകാനായി വിമാനത്തില്‍ കയറിയ എമിലി ഒക്കൊര്‍ണര്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.

കൈകളും വയറിന്റെ ഭാഗവും കാണുന്ന ക്രോപ് ടോപ്പും ഹൈവെയ്സ്റ്റ് പാന്റ്‌സുമായിരുന്നു ഇമിലി ഒകോണറുടെ (21) വേഷം. സുരക്ഷാപരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറാനെത്തിയപ്പോഴാണ് ജീവനക്കാര്‍ ഇമിലിയെ തടഞ്ഞത്. ശരീരം മറക്കുന്ന വസ്ത്രം ധരിക്കണമെന്നായിരുന്നു എയര്‍ലൈന്‍സ് ജീവനക്കാരുടെ ആവശ്യം.

വസ്ത്രം മാറ്റിയില്ലെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാനാകില്ലെന്നും എയര്‍ലൈന്‍സ് നിലപാടെടുത്തു. എയര്‍ലൈന്‍സ് നിലപാടില്‍ ഇമിലി പ്രതിഷേധമറിയിച്ചു. തനിക്ക് കുറച്ച് പിന്നിലായി ഷോര്‍ട്‌സും വെസ്റ്റ് ടോപ്പും ധരിച്ച പുരുഷനുണ്ടായിരുന്നുവെന്നും അയാളുടെ വസ്ത്രധാരണത്തില്‍ ജീവനക്കാര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ലെന്നും ഇമിലി പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും ലൈംഗികച്ചുവയുള്ള സ്ത്രീവിരുദ്ധമായ ലജ്ജാകരമായ അനുഭവമാണ് ജീവനക്കാരായ നാലുപേരില്‍ നിന്നുണ്ടായതെന്നും ഇമിലി പ്രതികരിച്ചു. തന്റെ വസ്ത്രധാരണം കൊണ്ട് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്ന് സഹയാത്രികരോട് ചോദിച്ചെങ്കിലും ആരും മറുപടി പറഞ്ഞില്ല. സംഭവത്തെക്കുറിച്ച് ജീവനക്കാരിലൊരാള്‍ സ്പീക്കറിലൂടെ സംസാരിക്കുകയും ചെയ്തു.

വാക്കുതര്‍ക്കം രൂക്ഷമായതോടെ വിമാനത്തിലുണ്ടായിരുന്ന യുവതിയുടെ ബന്ധു ജാക്ക് നല്‍കി. ഇത് ധരിക്കുന്നതുവരെ യുവതിയെ വിമാനത്തില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. അതേസമയം ജീവനക്കാരുടെ പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് തോമസ് കുക്ക് എയര്‍ലൈന്‍ അധികൃതര്‍ രംഗത്തെത്തി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നതായും കമ്പനി പറഞ്ഞു.