ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ റോഡിനു നടുവില്‍ നിന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

single-img
15 March 2019

അര്‍ധരാത്രി തിരക്കേറിയ റോഡിനു നടുവില്‍ നിന്ന് ഭാര്യയുടെ സ്‌നേഹം പരീക്ഷിച്ച ഭര്‍ത്താവ് വാഹനമിടിച്ച് മരിച്ചു. പാന്‍ എന്ന് വിളിപ്പേരുള്ള ചൈനീസ് യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചൈനയിലെ ലിഷൂയിയിലാണ് സംഭവം.

പാന്‍ നന്നായി മദ്യപിച്ചിരുന്നു. ഭാര്യ ഇയാളെ റോഡരികിലേക്ക് പലതവണ വലിച്ചെങ്കിലും വീണ്ടും റോഡിനു നടുവില്‍ നിലയുറപ്പിക്കുകയായിരുന്നു. അതോടെ ഭാര്യ തിരിഞ്ഞ് നടന്നു. പല വാഹനങ്ങളും ഇയാളെ വെട്ടിച്ച് കടന്നുപോയെങ്കിലും അതിവേഗത്തില്‍ വന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കുകയായിരുന്നു താനെന്ന് മരിക്കുന്നതിന് മുമ്പ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.