‘ചാണക വടക്കന് നന്ദി’; ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ചുകൊണ്ട് ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

single-img
14 March 2019

തൃശൂര്‍: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍റെ ബിജെപിയിലേക്കുള്ള പ്രവേശനം കേക്ക് മുറിച്ചുകൊണ്ട് ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ജില്ലയിലെ ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം കേക്ക് മുറിച്ച് ടോം വടക്കന്‍റെ ബിജെപി പ്രവേശനം ആഘോഷിച്ചത്.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ഒരു പ്രധാന്യവും ഇല്ലാത്ത ടോം വടക്കന്‍ കേരളത്തില്‍ ബിജെപി വച്ച് നീട്ടിയ സീറ്റുകണ്ടാണ് അങ്ങോട്ട് ചാടിയത്, അങ്ങിനെ ഒരു ശല്യം ഒഴിഞ്ഞുവെന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമേ ഉള്ളൂവെന്ന് ഇവർ പ്രതികരിച്ചു. ടോം വടക്കന്‍റെ ഫോട്ടോ വെക്കുകയും അതിന് മുന്നില്‍ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് മുറിച്ചത്.

ഇന്ന് രാവിലെയാണ് കോൺഗ്രസ് നേതാവ് ടോം വടക്കൻ ഡല്‍ഹിയില്‍ വച്ച് ബിജെപിയിൽ ചേർന്നത്.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. തന്നെ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജെപിയിലെ നേതാക്കന്മാർക്കും ബിജെപി അദ്ധ്യക്ഷൻ അമിത്ഷായ്ക്കും ടോം നന്ദി അറിയിക്കുകയും ചെയ്തിരുന്നു.