കെ സുരേന്ദ്രന് വേണ്ടി കരുതിവെച്ച തൃശൂർ ലോകസഭാ മണ്ഡലം ബി​ജെ​പി ടോം ​വ​ട​ക്ക​ന് നൽകിയേക്കും

single-img
14 March 2019

ബിജെപി നേതാവ് കെ സുരേന്ദ്രന് വേണ്ടി കരുതിവെച്ച തൃശൂർ ലോക്സഭാ മണ്ഡലം കോൺഗ്രസ് വിട്ടു ബിജെപിയിലേക്ക് വന്ന ടോം ​വ​ട​ക്ക​ന് നല്കിയേക്കുമെന്നു സൂചന. കെ സുരേന്ദ്രന് പുറമെ ബിജെപി നേതാവായ ബി ഗോപാലകൃഷ്ണൻ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണംന്താനം എന്നിവരെയും തൃശൂർ ലോകസഭാ മണ്ഡലത്തിലേക്ക് ബിജെപി പരിഗണിച്ചിരുന്നു.

എന്നാൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കാൻ തയാറായാൽ ഈ സീറ്റ് അവർക്കു വിട്ടു നൽകാനും തയാറാണ് എന്ന് കേന്ദ്ര ബിജെപി നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനെയെല്ലാം മാറ്റിക്കൊണ്ടണ്ടാണ് ഇപ്പോൾ ടോം വടക്കന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. തൃശൂരിനെ കൂടാതെ ചാലക്കുടിയും വടക്കന് ബിജെപി അഖിലേന്ത്യ നേതൃത്വം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട് എന്നാണു പുറത്തു വരുന്ന വാർത്തകൾ. എന്നാൽ വടക്കന് താല്പര്യം തൃശൂരിനോടാണ്.

ഇന്ന് രാവിലെയാണ് ടോം വടക്കൻ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലെകോൺഗ്രസ് നി​ല​പാ​ടി​ൽ പ്രതിഷേധിച്ചു രാജിവെച്ചു ബിജെപിയിൽ ചേർന്നത്. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്