നോട്ടുനിരോധനം മോദിയെ സഹായിക്കുന്ന കുത്തക വ്യവസായികൾക്ക് നേരത്തേ അറിയാമായിരുന്നു; പ്രഖ്യാപന പ്രസംഗം റിക്കോർഡു ചെയ്തത്: ടോം വടക്കൻ്റെ പഴയ ചില ആരോപണങ്ങൾ

single-img
14 March 2019

നോട്ടുനിരോധന സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ടോം വടക്കൻ നടത്തിയ പരാമർശങ്ങൾ വീണ്ടും ശ്രദ്ധയാകർഷിക്കുന്നു. നോട്ട് പിൻവലിക്കൽ സംബന്ധിച്ച കാര്യങ്ങളെകുറിച്ചു സംയുക്‌ത പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തണമെന്നാണ് അന്ന് എഐസിസി വക്‌താവായിരുന്ന ടോം വടക്കൻ ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം റിക്കാർഡ് ചെയ്ത പ്രസംഗമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മോദിയെ സഹായിക്കുന്ന കുത്തക വ്യവസായികൾക്കും വിവരം മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരൃന്നു.

ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും അതിനാലാണു കോൺഗ്രസ് പാർട്ടി ജെപിസിയെക്കൊണ്ട് ഇതു സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം അന്ന് കോൺഗ്രസ് വക്താവായി പറഞ്ഞിരുന്നു.