ഹൈബി ഈടൻ ഉൾപ്പടെയുള്ള മൂന്ന് കോണ്‍ഗ്രസ് എംഎൽഎമാർക്കെതിരേ ലൈംഗിക പീഡിനക്കേസ്

single-img
14 March 2019

മൂന്നു കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈംഗിക പീഡിനക്കേസ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. ഹൈബി ഈടൻ, അടൂർ പ്രകാശ്, എപി അനിൽ കുമാർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹായം നൽകാമെന്നാരോപിച്ച് പീഡിപ്പിച്ചെന്ന് സരിതാ നായർ നൽകിയ പരാതിയിലാണ് കേസ്. നേരത്തെ സമാന കേസിൽ കെ.സി.വേണുഗോപാൽ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഹൈബി ഈഡനെതിരേ ബലാത്സംഗക്കുറ്റവും അടൂർ പ്രകാശ്, എ.പി.അനിൽകുമാർ എന്നിവർക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചു. മൂവർക്കുമെതിരേ കേസെടുക്കാൻ കഴിയുമോ എന്ന് നേരത്തെ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റർ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ദിവസങ്ങൾ ബാക്കി നിൽക്കേ നേതാക്കൾക്കെതിരേ കേസെടുത്ത ക്രൈംബ്രാഞ്ച് നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് നിലപാടിലാണ് കോണ്‍ഗ്രസ്