മേജർ രവി മദ്യപാനിയും ചെയിൻ സ്മോക്കറും; വീട്ടിൽ എത്തുന്നവരോട് ആദ്യം ചോദിക്കുന്നത് `മദ്യം എടുക്കട്ടെ´ എന്ന്; സിപിഎം വേദിപങ്കിട്ട മേജർ രവിക്കെതിരെ വ്യക്തിഹത്യയുമായി ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ

single-img
14 March 2019

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി പി രാജീവിന്  പൊതുവേദിയിൽ വോട്ട് ചോദിച്ചതിന് പിന്നാലെ സംവിധായകൻ മേജർ രവിയെ  മദ്യപാനിയും പുകവലിക്കാരനുമായി ചിത്രീകരിച്ച് സംഘപരിവാർ. ബിജെപി മുഖപത്രമായ ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറാണ്  മേജർ രവിക്കെതിരെ വ്യക്തിഹത്യയുമായി രംഗത്തെത്തിയിരിക്കുന്നത്.

മേജർ രവിക്ക് എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി തോന്നിയിട്ടില്ലെന്നും  സൈനിക മികവ് അറിയില്ലെന്നും കാവാലം ശശികുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. . രാഷ്ട്രീയ കാര്യങ്ങളിൽ അത്ര പിടിയില്ലാത്ത  മേജർ രവിക്ക്. സോണിയാ – കോൺഗ്രസ് വിരോധമുണ്ടെന്നും ആവശ്യത്തിലേറെ.

സംഘപരിവാർ വേദികളിൽ വന്നിട്ടുണ്ടെങ്കിലും സംഘ നയമോ നടപടിക്രമങ്ങളോ രീതിയോ അറിയാമെന്ന തോന്നുന്നില്ലെന്നും ശശികുമാർ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് മേജർ രവിയുടെ വീട് സന്ദർശിച്ച കാര്യം ഓർത്തെടുത്തുകൊണ്ടാണ്  ശശികുമാർ അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുന്നത്.

ഒരിക്കൽ, സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ള ഒരാൾക്കൊപ്പം അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചു. ആദ്യം ചോദിച്ചത് ‘മദ്യം എടുക്കട്ടെ’ എന്നാണ്. റിട്ട. പട്ടാളക്കാരുടെ സൗഹാർദ്ദ പ്രകടനം അങ്ങനെയായിരിക്കാം. നിരസിക്കുകയും ഞാൻ വിശദീകരിക്കുകയും ചെയ്തപ്പോൾ സോറി, അറിയില്ലായിരുന്നു എന്ന് മറുപടി. അടുത്ത നിമിഷം, ഇടം കൈയിലിരുന്ന സിഗററ്റ് പാക്കറ്റ് നീട്ടി. എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് സ്വയം സോറി പറഞ്ഞ് പിൻവലിച്ചു. ചെയിൻ സ്മോക്കറാണെന്ന് കുറ്റബോധം പ്രകടിപ്പിക്കും പോലെ പറഞ്ഞെങ്കിലും, ഒന്നര മണിക്കൂർ വലിച്ചില്ല. അത്രയൊക്കെയേ ഉള്ളു- ശശികുമാർ പറയുന്നു.

കോൺഗ്രസ് വിരോധമായിരിക്കാം മേജറെ സി പി എം വേദിയിൽ എത്തിച്ചതെന്നും  ശശികുമാർ പറയുന്നുണ്ട്.

കാവാലം ശശികുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് :

മേജർ രവി കമ്യൂണിസ്റ്റുകളുടെ വേദിയിൽ പ്രസംഗിച്ചാലോ സിപിഎം സ്ഥാനാർഥിക്ക് വോട്ടു ചോദിച്ചാലോ എന്താണ് തെറ്റ്?

മേജർ രവിക്ക് എന്തെങ്കിലും രാഷ്ട്രീയം ഉള്ളതായി തോന്നിയിട്ടില്ല. സൈനിക മികവ് അറിയില്ല. രാഷ്ട്രീയ കാര്യങ്ങളിൽ അത്ര പിടിയില്ല. സോണിയാ – കോൺഗ്രസ് വിരോധമുണ്ട്, ആവശ്യത്തിലേറെ.

സംഘപരിവാർ വേദികളിൽ വന്നിട്ടുണ്ട്, പ്രസംഗിച്ചിട്ടുണ്ട്, വാസ്തവം. പക്ഷേ, സംഘ നയമോ നടപടിക്രമങ്ങളോ രീതിയോ അറിയാമെന്ന തോന്നുന്നില്ല.

ഒരിക്കൽ, സംഘത്തിന്റെ സംസ്ഥാന ചുമതലയുള്ള ഒരാൾക്കൊപ്പം അദ്ദേഹത്തെ വീട്ടിൽ സന്ദർശിച്ചു. ആദ്യം ചോദിച്ചത് ‘മദ്യം എടുക്കട്ടെ’ എന്നാണ്. റിട്ട. പട്ടാളക്കാരുടെ സൗഹാർദ്ദ പ്രകടനം അങ്ങനെയായിരിക്കാം. നിരസിക്കുകയും ഞാൻ വിശദീകരിക്കുകയും ചെയ്തപ്പോൾ സോറി, അറിയില്ലായിരുന്നു എന്ന് മറുപടി. അടുത്ത നിമിഷം, ഇടം കൈയിലിരുന്ന സിഗററ്റ് പാക്കറ്റ് നീട്ടി. എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് സ്വയം സോറി പറഞ്ഞ് പിൻവലിച്ചു. ചെയിൻ സ്മോക്കറാണെന്ന് കുറ്റബോധം പ്രകടിപ്പിക്കും പോലെ പറഞ്ഞെങ്കിലും, ഒന്നര മണിക്കൂർ വലിച്ചില്ല.

അത്രയൊക്കെയേ ഉള്ളു.

കോൺഗ്രസ് വിരോധമായിരിക്കാം മേജറെ അവിടെ എത്തിച്ചത്. ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം ക്ഷണിച്ചു നോക്കട്ടെ.