എനിക്കു സീറ്റ് നൽകിയില്ലെങ്കിൽ ഉത്തർപ്രദേശിൽ ബിജെപി പൊട്ടും, പൊട്ടിക്കും: സ്വന്തം പാർട്ടിക്ക് ഭീഷണിയുമായി സാക്ഷി മഹാരാജ്

single-img
14 March 2019

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​നി​ക്ക് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി​ നേ​താ​വ് സാ​ക്ഷി മ​ഹാ​രാ​ജ്. ത​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ വേ​റെ ആ​രെ​യെ​ങ്കി​ലും മ​ത്സ​രി​പ്പി​ച്ചാ​ൽ പ്ര​ത്യാ​ഘാ​തം ഗു​രു​ത​ര​മാ​കു​മെ​ന്നും അദ്ദേഹം ഭീഷണി മുഴക്കി. ഉ​ന്നാ​വോ മ​ണ്ഡ​ല​ത്തി​ലെ സി​റ്റിം​ഗ് എം​പി​യാ​ണ് സാ​ക്ഷി മ​ഹാ​രാ​ജ്.

ഉ​ത്ത​ർ​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​ഹേ​ന്ദ്ര നാ​ഥ് പാ​ണ്ഡെ​യ്ക്കു സാ​ക്ഷി മ​ഹാ​രാ​ജ് അ​യ​ച്ച ക​ത്താണ് പു​റ​ത്താ​യിരിക്കുന്നത്. ഉ​ന്നാ​വോ​യി​ൽ സീ​റ്റ് ഉ​റ​പ്പി​ച്ച​താ​യാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ‌ ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചാ​ൽ സം​സ്ഥാ​ന​ത്തെ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം വൃ​ണ​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഗു​ണ​ക​ര​മാ​യി​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം കത്തിൽ പറയുന്നുണ്ട്.

എന്നാൽ ഇ​ത്ത​വ​ണ​ത്തെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ സാ​ക്ഷി ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന സൂ​ച​ന​യു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ര്‍​ട്ടി ഉ​ത്ത​ര്‍​പ്ര​ദേ​ശ് പ്ര​സി​ഡ​ന്‍റി​ന് സാ​ക്ഷി മ​ഹാ​രാ​ജ് ക​ത്ത​യ​ച്ച​ത്. . മു​സ്‌​ലിം വി​രു​ദ്ധ​വും സ്ത്രീ​വി​രു​ദ്ധ​വു​മാ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ടെ പേ​രി​ല്‍ പ​ല ത​വ​ണ വാ​ര്‍​ത്ത​യി​ല്‍ ഇ​ടം പി​ടി​ച്ച വ്യക്തികൂടിയാണ് സാക്ഷി മഹാരാജ്. നാ​ല് ത​വ​ണ ലോ​ക്സ​ഭ എം​പി​യും ഒ​രു ത​വ​ണ രാ​ജ്യ​സ​ഭ എം​പി​യു​മാ​യി​രു​ന്നു   മഹാരാജ്.